ദുബായ് : ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. 2022 ലെ കളിമികവ് പരിഗണിച്ചാണ് ഐസിസി ടീമംഗങ്ങളെ തിരഞ്ഞെടുത്തത്/ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് ക്യാപ്ടൻ. ഇന്ത്യയിൽ നിന്ന് മൂന്ന് പേരും , പാകിസ്താൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടു പേരും, ന്യൂസ്‌ലൻഡ്, സിംബാബ്‌വെ, അയർലൻഡ് , ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ടീമിൽ അംഗങ്ങളാണ്.
പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്വാനും ജോസ് ബട്‌ലറുമാണ് ഐസിസി ടീമിന്റെ ഓപ്പണിംഗ് ജോഡി. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണ് മൂന്നാമൻ. തകർപ്പൻ അടികളുമായി കഴിഞ്ഞ വർഷം കളിക്കളം അടക്കി വാണ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ആണ് ബാറ്റിംഗ് ഓർഡറിൽ നാലാമത്. ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്പ് അഞ്ചാമതായും സിംബാബ്‌വെയുടെ സിക്കന്തർ റാസ ആറാമനായും ഇറങ്ങും.
ഓൾ റൗണ്ടറായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയേയും ഇംഗ്ലണ്ടിന്റെ സാം കറനേയുമാണ് തിരഞ്ഞെടുത്തത്. ബൗളർമാരായി ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയേയും പാകിസ്താന്റെ ഹാരിസ് റൗഫിനേയും അയർലൻഡിന്റെ ജോഷ് ലിറ്റിയേയുമാണ് ഐ.സി.സി തിരഞ്ഞെടുത്തത്.













Discussion about this post