തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും ഗാന്ധിയൻ മൂല്യങ്ങളിലൂന്നിയാണെന്നും അദ്ദേഹത്തെ തനിക്ക് വർഷങ്ങളായി വ്യക്തിപരമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു.ദേശീയ ബാലതരംഗത്തിന്റെ ശലഭമേള വേദിയിലായിരുന്നു ചെന്നിത്തലയുടെ ഈ പുകഴ്ത്തൽ.
ഇതിന് മുൻപ് സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നും ഗവർണർ പലതിനും കണ്ണടയ്ക്കുകയാണെന്നും കുപ്രചരണം നടത്തിയിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റത്തിന് പിന്നിലെ രഹസ്യം തേടുകയാണ് ആളുകൾ.
ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മനംമാറ്റിയത് എന്തെങ്കിലും ലക്ഷ്യം വച്ചു തന്നെയാകാം എന്ന അനുമാനത്തിലാണ് ആളുകൾ. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള സ്വരചേർച്ച മുതലെടുക്കാനാണോ ഈ പുകഴ്ത്തൽ എന്ന സംശയം ശക്തമാണ്.
Discussion about this post