അഹമ്മദാബാദ്: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവിയോടുള്ള ആദര സൂചകമായി തന്റെ ജാഗ്വാർ കാറിന്റെ നിറം ത്രിവർണമാക്കി ഗുജറാത്തി യുവാവ്. ജി20 അദ്ധ്യക്ഷ പദവിയുടെ സൂചകമായ തീമാണ് യുവാവ് കാറിന്റെ ഗ്രാഫിക്സായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ജി20 അദ്ധ്യക്ഷ സ്ഥാനം രാജ്യത്തിന് അഭിമാനകരമാണെന്ന് യുവാവ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് വാഹനത്തിന്റെ നിറം മാറ്റിയ സിദ്ധാർത്ഥ് ദോഷി. ജി20 അദ്ധ്യക്ഷ പദവിയുടെ പ്രാധാന്യത്തെ കുറിച്ച് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ദോഷി സൂറത്ത് മുതൽ ഡൽഹി വരെ തന്റെ കാർ ഡ്രൈവ് ചെയ്ത് പോകുകയും ചെയ്തു.
നേരത്തേ, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സിദ്ധാർത്ഥ് വാഹനത്തിന്റെ നിറം മാറ്റിയിരുന്നു. സിദ്ധാർത്ഥിന്റെ ആശയത്തോട് വിവിധ പ്രദേശങ്ങളിലുള്ള ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സുഹൃത്തുക്കൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
2022 ഡിസംബർ ഒന്നിനാണ് ഇന്ത്യ ഇന്തോനേഷ്യയിൽ നിന്നും ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. ആദ്യമായാണ് ജി20 ഉച്ചകോടിക്ക് രാജ്യം അദ്ധ്യക്ഷത വഹിക്കാൻ പോകുന്നത്.
Discussion about this post