സൗരയൂഥം എന്നത് ശാസ്ത്രലോകത്തിന് പരിചിതമാണ്. അതിനപ്പുറവും പരന്നു കിടക്കുന്നതാണ് ഈ പ്രപഞ്ചം. അനേകായിരം സൗരയൂഥങ്ങൾ പ്രപഞ്ചത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. അവയിൽ പലതും മനുഷ്യർക്ക് തികച്ചും അന്യവുമാണ്. ഇപ്പോൾ ഭൂമിയോളം വലിപ്പമുള്ളതും വാസയോഗ്യമായേക്കാവുന്നതുമായ രണ്ട് ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്.
നമുക്ക് സൂര്യൻ എന്ന പോലെ അതിന്റെ പ്രധാന നക്ഷത്രത്തിൽ(ജിജെ 1002) നിന്ന് കൃത്യമായ അകലത്തിലാണ് ഇരുനക്ഷത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അനുയോജ്യമായ കാലാവസ്ഥയുണ്ടെങ്കിൽ വെള്ളം രൂപപ്പെടാനുള്ള സാഹചര്യങ്ങളും ഇവിടെയുണ്ട്. തികച്ചും വാസയോഗ്യമായ അന്തരീക്ഷത്തിന്റെ എല്ലാ സാദ്ധ്യതയും ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തൽ. പ്ലാനറ്റ് ബി, പ്ലാനറ്റ് സി എന്നാണ് ഇവയെ വിളിക്കുന്നത്.
ഭൂമിയെക്കാൾ ഉയർന്ന പിണ്ഡമാണ് പ്ലാനറ്റ് ബിക്കുള്ളത്. പത്ത് ദിവസമാണ് ഇതിന്റെ ഒരു വർഷം എന്ന് പറയപ്പെടുന്നത്. അതേസമയം പ്ലാനറ്റ് സിക്ക് ഭൂമിയുടെ മൂന്നിലൊന്ന് പിണ്ഡം മാത്രമാണുള്ളത്. 20 ദിവസം സമയമെടുത്താണ് പ്ലാനറ്റ് സി അതിന്റെ നക്ഷത്രത്തെ വലം വയ്ക്കുന്നത്. ഭാവിയിൽ ഈ ഗ്രഹങ്ങളിൽ ജീവിക്കാൻ സാധിക്കുന്ന അന്തരീക്ഷമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ശാസ്ത്രസംബന്ധിയായ ജേണലിലാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്‌പെയിനിലെ ലാ ലഗൂണ സർവകലാശാലയിലെ അലജന്ദ്രോ സുഐരസ് മസ്‌കരെനോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ. അതേസമയം ഈ ഗ്രഹങ്ങളിൽ അന്തരീക്ഷമുണ്ടോ ഇല്ലയോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന്ും ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post