കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് രവീന്ദ്രൻ (55) കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മൂന്നാം ക്ലാസുകാരിയായ മകൾ സ്‌കൂളിലേക്ക് പോയ സമയത്താണ് രവീന്ദ്രൻ ലേഖയെ കൊലപ്പെടുത്തിയത്.
ഉടൻ തന്നെ പോലീസ് വീട്ടിലെത്തിയെങ്കിലും ലേഖ മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് വ്യക്തമാക്കി.
ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിന് കാരണം. കൊല നടത്താൻ പ്രതിയ്ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. 2009 ലാണ് ലേഖയെ വിവാഹം കഴിച്ചത്.
Discussion about this post