വാഷിംഗ്ടൺ: ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടെ ഗൂഗിൾ ജീവനക്കാരന്റെ ജോലി നഷ്ടപ്പെട്ടു. ഗൂഗിളിന്റെ എച്ച് ആർ ജീവനക്കാരിക്കാണ് ജോലി നഷ്ടപ്പെട്ടത്. ഡാൻ ലാനിഗൻ റയാൻ എന്ന യുവതി ഗൂഗിളിന്റെ റിക്രൂട്ടരായിരുന്നു. പുതിയ ജീവനക്കാരെ ഗൂഗിളിലേക്ക് ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ റിക്രൂട്ടർക്ക് ജോലി നഷ്ടമായത്. ഇവരുടെ കോൾ പെട്ടെന്ന് വിച്ചേദിക്കപ്പെടുകയായിരുന്നു.
താൻ മറ്റൊരു ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് തന്റെ കോൾ കട്ടായി. കമ്പനിയുടെ വെബ്സൈറ്റിൽ കയറാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോൾ പിരിച്ചുവിട്ടുവെന്ന് മനസ്സിലായെന്ന് യുവതി പറയുന്നു.
ഇവരുടെ മാനേജരെയും പിരിച്ചുവിട്ടു. ഇയാൾ ആദ്യം കരുതിയത് കമ്പ്യൂട്ടറിനുണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നമെന്നാണ്. എന്നാൽ പിന്നാലെ തന്നെ ഇമെയിലിലൂടെ പുറത്താക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഗൂഗിൾ 120000 പേരെ ഒഴിവാക്കുമെന്ന് വാർത്തകളിൽ കണ്ടതെന്നും റയാൻ പറഞ്ഞു.
Discussion about this post