ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനത്തിന്റെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് സൂചന. അപകടത്തിൽ പെട്ട ഏതെങ്കിലും വിമാനത്തിന് സാങ്കേതിക തകരാറ് ഉണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. അത്യാധുനിക പോർ വിമാനമായ സുഖോയ്-30 എംകെഐ, ആധുനിക വിമാനമായ മിറാഷ് 2000 എന്നീ 2 വിമാനങ്ങളും പരിശീലനപ്പറക്കൽ നടത്തുകയായിരുന്നു. മിറാഷിന്റെ ഒരു സീറ്റുള്ള വിമാനവും, സുഖോയ് 30 പോരാട്ടപ്പതിപ്പിൽ പൈലറ്റിനും നാവിഗേറ്റർക്കുമായി രണ്ട് സീറ്റുകളുമാണുള്ളത്. രണ്ട് വിമാനങ്ങളിലുമായി മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. ഇവർ മൂന്ന് പേരും പോരാട്ട വിമാനങ്ങൾ പറത്തുന്നതിൽ അനുഭവസമ്പത്ത് ഉള്ളവരാണ്. അതുകൊണ്ട് തന്നെ സംഭവം അതീവ ഗൗരവത്തോടെയാണ് വ്യോമസേന കാണുന്നത്.
ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡിൽ നിന്ന് അപകടത്തിന്റെ വിശദാംശങ്ങൾ ലഭിക്കും. അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണമായും തകർന്നിരുന്നു. വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. തകരും മുൻപ് ഇജെക്ഷൻ സംവിധാനത്തിലൂടെ പുറത്ത് കടന്ന രണ്ട് പൈലറ്റുമാരും പരിക്കുകളോടെ രക്ഷപെട്ടു. വിമാനത്തിന്റെ പൈലറ്റ് വിങ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. വിമാനങ്ങൾ കൂട്ടിയിടിച്ചാണോ അപകടമുണ്ടായത് എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Discussion about this post