മൂന്നാര്‍: പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മൂന്നാറിലെ കൊമ്പന് മദപ്പാട് ഉള്ളതിനാല്‍ അക്രമാസക്തനാകാന്‍ സാധ്യതയുണ്ട്. അതിനാൽ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ് അറിയിച്ചു.
മദപ്പാടുള്ള സമയത്ത് ആന കാട് കയറുകയാണ് പതിവ്. എന്നാൽ രണ്ട് വർഷമായി ജനവാസ മേഖലയിൽ തന്നെ ഇത് തുടരുകയാണ്. മദപ്പാട് സമയത്ത് പൊതുവേ ആനകൾ അക്രമാസക്തരാകാറുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. അതിനാലാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾ പടയപ്പയെ വാഹനങ്ങളുടെ ഹോണടിച്ചും ലൈറ്റു തെളിച്ചുമൊക്കെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ചാരികളും നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചത്.
Discussion about this post