കൊച്ചു: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 795 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ വലയിലായത്. മൂന്ന് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്.
ഇന്ന് രാവിലെയാണ് മുഹമ്മദ് മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടിയത്.പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ കരിപ്പൂരിൽ ശരിരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയ അഞ്ചു യാത്രക്കാരെ പിടികൂടിയിരുന്നു. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വർണമിശ്രിതം ആണ് കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായിട്ടാണ് പ്രതികൾ കരിപ്പൂരെത്തിയത്. അഞ്ചു യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്.
Discussion about this post