ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. റാവൽപിണ്ടിയിൽ കഴിഞ്ഞ 70 വർഷമായി താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വീടുകൾ മതമൗലികവാദികൾ തകർത്തു. മുസ്ലീം ഇതര വിശ്വാസികളായ പ്രദേശവാസികളുടെ അഞ്ച് വീടുകളാണ് നൂറോളം വരുന്ന മതമൗലികവാദികളെത്തി തകർത്തത്. തടയാൻ ശ്രമിച്ചെങ്കിലും സംഘം കുടുംബങ്ങൾക്ക് നേരെ തിരിഞ്ഞു. ഇതോടെ അടുത്തുള്ള ക്ഷേത്രത്തിൽ ഇവർ അഭയം തേടുകയായിരുന്നു.
സംഭവത്തിൽ ഹിന്ദു വിശ്വാസികളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷ സമുദാ.ക്കാരും ചേർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആർ കജിസ്റ്റർ ചെയ്യാൻ പാക് പോലീസ് വിസമ്മതിച്ചു. കോടതിയെ സമീപിച്ചെങ്കിലും മാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം എല്ലായിപ്പോഴും സ്വീകരിക്കുന്നതെന്ന് ആക്രമണത്തിനിരയായ കുടുംബങ്ങൾ കുറ്റപ്പെടുത്തി.
70 വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളുടെ പക്കൽ എല്ലാ രേഖകളും ഉണ്ടായിരുന്നുവെന്നും വീട് പൊളിക്കലിനെ പറ്റി യാതൊരു അറിയിപ്പും നൽകിയിരുന്നില്ലെന്നും പരാതിക്കാർ ആരോപിച്ചു. വീടനികത്തെ ഉപകരണങ്ങളോ രോഖകളോ മാറ്റാൻ പോലും സമയം തന്നില്ലെന്ന് കുടുംബങ്ങൾ വ്യക്തമാക്കി.
ദശാബ്ദങ്ങളായി പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ പീഡനം നേരിടുകയാണ്. രാജ്യത്തെ ന്യൂനപക്ഷ പീഡനങ്ങളിൽ അധികാരികളും പോലീസും ജുഡീഷ്യറിയും നിശബ്ദ കാഴ്ചക്കാരായി തുടരുകയാണ്. അടുത്തിടെ ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളെ നിർബന്ധിപ്പിച്ച് മതം മാറ്റുന്നതിനെതിരെയും ശൈശവ വിവാഹങ്ങൾക്കെതിരെയും യുഎൻ വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post