ആലപ്പുഴ: ഗാന്ധിജിയെ കൊലപ്പെടുത്താൻ നിർദ്ദേശം നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണെന്ന പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പി.പി.ചിത്തരഞ്ജൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ആർഎസ്എസിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണമെന്ന് സന്ദീപ് വാചസ്പതി പറയുന്നു.
പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്ലാ പോരാതെ വരും പൊതു സമൂഹത്തോട് സംവദിക്കാൻ. വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യുമെന്നും സന്ദീപ് വചസ്പതി പറയുന്നു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം. പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്ളാ പോരാതെ വരും ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ. വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യും.
ഇനി ചിത്തരഞ്ജന് അറിയാത്ത ചരിത്രം കൂടി പറയാം. ഗാന്ധിജി ഹിന്ദു മഹാസഭക്കാരനായ ഗോഡ്‌സെയുടെ കൈകളാൽ കൊല്ലപ്പെടുമ്പോൾ ആ സംഘടനയുടെ അധ്യക്ഷൻ പിൽക്കാലത്ത് നിങ്ങളുടെ എം.പി ആയിരുന്ന നിർമ്മൽചന്ദ്ര ചാറ്റർജി എന്ന മഹാൻ ആയിരുന്നു. ഗാന്ധി വധത്തിന് ശേഷവും ആ മാന്യൻ കുറേക്കാലം കൂടി ഹിന്ദുമഹാസഭയെ നയിച്ചിരുന്നു. അച്ഛന്റെ മരണ ശേഷം ആ സീറ്റിൽ വിജയിച്ച നിങ്ങളുടെ കേന്ദ്രകമ്മിറ്റി അംഗത്തെ ചിത്തരഞ്ജൻ അറിയും. സോമനാഥ് ചാറ്റർജി. ചിത്തരഞ്ജന് അറിയാത്ത എത്ര എത്ര ചരിത്രങ്ങൾ. ഓരോന്നായി വഴിയെ മനസ്സിലാക്കാം.
Discussion about this post