തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ കളക്ടർ വിആർ കൃഷ്ണ തേജ ഐഎഎസ്. ആധാർ- വോട്ടർ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടർ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ദേശീയ സമ്മതിദായക ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആലപ്പുഴയിൽ ചുമതലയേറ്റ മാസം മുതൽ ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കൽ, വോട്ടർ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തിൽ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് കൃഷ്ണ തേജ പറഞ്ഞു.
എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണിത് ലഭിച്ചത്. ആധാർ- വോട്ടർ ഐ.ഡി. ബന്ധിപ്പിക്കുന്നതിൽ നമ്മുടെ നാട്ടിലെ ഓരോ വ്യക്തിയും വലിയ പിന്തുണയാണ് നൽകിയത്. ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം നിങ്ങൾ ഓരോരുത്തർക്കും സവിനയം സമർപ്പിക്കുന്നുവെന്നും കൃഷ്ണ തേജ പറഞ്ഞു.
Discussion about this post