ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിപ്പിച്ച് ശൈശവ വിവാഹം. ഇടുക്കി ഇടമലക്കുടിയിലാണ് നിയമങ്ങളെ നോക്കു കുത്തിയാക്കി ശൈശവ വിവാഹം നടന്നത്. 16 കാരിയെ വിവാഹം ചെയ്തത് 47 കാരൻ. ശിശു സംരക്ഷണ ഓഫീസർക്ക് രഹസ്യവിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറംലോകം അറിഞ്ഞത്.
വനിതാ ശിശുസംരക്ഷണ കമ്മീഷൻ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഇടമലക്കുടിയിൽ കണ്ടത്തിൽകുടി എന്ന വനവാസി മേഖലയിലാണ് ശൈശവ വിവാഹം നടന്നത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ശൈശവ വിവാഹം നടന്നിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൊണ്ടാണ് പിതാവും ബന്ധുക്കളും ചേർന്ന് വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
Discussion about this post