ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടി ഗോത്രവർഗത്തിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. 15 കാരിയെ 47 കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചതിന് പിന്നിൽ അമ്മയും മൂന്നാം ഭർത്താവും ആണെന്നാണ് വിവരം.
ഒരു മാസം മുൻപ് ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നും അന്ന് മുതൽ പെൺകുട്ടി നാൽപ്പത്തിയേഴുകാരനൊപ്പമാണ് താമസമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പെൺകുട്ടിയെ വിവാഹം ചെയ്തയാൾ ഇതിന് മുൻപ് വിവാഹിതനായതും രണ്ടു കുട്ടികളുടെ പിതാവുമാണ്.
കഴിഞ്ഞ വർഷം വരെ സ്‌കൂളിൽ മുടങ്ങാതെ എത്തിയിരുന്ന പെൺകുട്ടി, പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് വിവാഹിതയായത്. വിവാഹ വാർത്ത പുറത്തുവന്നതോടെ വിവാഹം മരവിപ്പിക്കാനായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post