ഫഗ്വാര: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ്ങും ചലച്ചിത്ര താരം ഗീത ബസ്രയും വിവാഹിതരായി. ജലന്ദറിന് സമീപം ഫഗ്വാരയിലെ ഗുരുദ്വാരയിലായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സച്ചിന് തെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഹര്‍ഭജനും ഗീത ബസ്രയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ബുധനാഴ്ച നടന്ന ചടങ്ങില്‍ ഇരുവരും മോതിരം കൈമാറിയിരുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വിരുന്ന്സത്കാരം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്കാരത്തില്‍ പങ്കെടുത്തേക്കും.
Discussion about this post