തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കുമെന്ന് കേരളവും. ആഗോളതലത്തിൽ ആരോഗ്യരംഗത്ത് നഴ്‌സുമാരുടെ ആവശ്യം വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നഴ്‌സിംഗ് വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നത് എന്നും ധനമന്ത്രി കെ.എൻ് ബാലഗോപാൽ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് പ്രൊഫഷണലുകൾ ആഗോളതലത്തിൽ ആരോഗ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യം വർദ്ധിപ്പിക്കുന്നു. അതിനാൽ ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളോടും, സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും, ജനറൽ ആശുപത്രികളോടും അനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 25 ആശുപത്രികളോട് ചേർന്ന് സഹകരണ സംഘങ്ങളുടെ സഹായത്തോടെയും, ഷിപാസ്, സിമാറ്റ് പോലുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇത് ആരംഭിക്കും. ഇതിനായി 20 കോടി നീക്കിവയ്ക്കുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
Discussion about this post