എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അരക്കിലോ സ്വർണമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം എത്തിച്ചത്. എന്നാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അരക്കിലോ സ്വർണവുമായി യുവാവ് പിടിയിലായിരിക്കുന്നത്. ഒരു കിലോ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. അതേസമയം അടുത്തിടെയായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വർദ്ധിക്കുകയാണ്.
Discussion about this post