കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളേജിൽ സംഘർഷം. വിദ്യാർത്ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേൽക്കുകയും 10 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്.
റോഡരികിൽ വിദ്യാർത്ഥികളുടെ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Discussion about this post