ഡല്‍ഹി: ഡിസംബറോടെ രാജ്യത്തെ 100 ഗ്രാമീണ മേഖലകളില്‍ ബി.എസ്.എന്‍.എല്‍ വൈ ഫൈ സംവിധാനം ഒരുക്കുന്നു. ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ സഹകരണത്തോടെയാണ് വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നത്.
ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും. ഒരേ സമയം 2000 പേര്‍ക്ക് വൈ ഫൈ ഉപയോഗിക്കാനാകും. ഇതിനുവേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് ഫേസ് ബുക്ക് ബി.എസ്.എന്‍.എല്ലിന് നല്‍കുക. സാങ്കേതിക സൗകര്യമൊരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്സ് തുടങ്ങിയ ഐ.ടി സ്ഥാപനങ്ങളുടെ സഹകരണവുമുണ്ടെന്ന് ബി.എസ്.എന്‍.എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
വൈ ഫൈ നല്‍കേണ്ട സ്ഥലങ്ങള്‍ ഫേസ് ബുക്കാണ് തിരഞ്ഞെടുക്കുക. അഞ്ച് ലക്ഷം രൂപയാണ് ഓരോയിടത്തും പദ്ധതിക്കായി പ്രതിവര്‍ഷം ചെലവഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post