ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ വ്യാപക ആക്രമണം. വടക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ആണ് ആക്രമണം അരങ്ങേറുന്നത്. 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെല്ലാം ഛിന്നഭിന്നമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കളെല്ലാം വളരെ പരിഭ്രാന്തിയിലാണെന്ന് അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. രാത്രി മുഴുവനും ആക്രമകാരികൾ അഴിഞ്ഞാടി ക്ഷേത്രങ്ങൾ തച്ചുതകർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കുന്നത്.
ഇരുട്ടിന്റെ മറവിൽ ആണ് ആൾക്കൂട്ടം ക്ഷേത്രങ്ങൾ ആക്രമിക്കുന്നത്. വിവിധ സംഘങ്ങളായാണ് ഇവർ ക്ഷേത്രങ്ങൾക്ക് സമീപം തമ്പടിക്കുന്നത്. വിഗ്രഹങ്ങളെല്ലാം തച്ചുതകർത്തെന്നും ചില വിഗ്രഹങ്ങൾ കുളത്തിലേക്ക് എടുത്ത് എറിഞ്ഞതായും ബലിയഡങ്കിയിലെ ഹിന്ദു നേതാവ് ബിദ്യനാഥ് ബർമൻ പറഞ്ഞു. താക്കൂർഗാവിലാണ് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾള ആക്രമിക്കപ്പെട്ടത്. ബലിയാടങ്കിയിലെ പൂജ ഉത്സവ പരിഷത്ത് ജനറൽ സെക്രട്ടറിയാണ് ബിദ്യനാഥ് ബർമൻ.
പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തക്കതായ ശിക്ഷ നൽകണമെന്നുംബിദ്യനാഥ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു .
താക്കൂർഗാവ് പ്രദേശം താരതമ്യേന ശാന്തമാണെന്ന് പ്രാദേശിക നേതാവ് സമർ ചാറ്റർജിയും പറയുന്നു. ഇത്തരമൊരു സംഭവം ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല. വർഗ്ഗീയ വിഷം കലർത്തി പരസ്പരം കലഹിക്കണമെന്ന ലക്ഷ്യത്തിൽ ആരോ പ്രവർത്തിക്കുന്നുവെന്ന് സമർ ചാറ്റർജി പറഞ്ഞു.
128 ഹിന്ദു ക്ഷേത്രങ്ങളാണ് ബംഗ്ലാദേശിൽ ഇതിന് മുൻപ് ആക്രമികൾ തകർത്തത്. വീണ്ടും ഒരു ആക്രമണം ഉണ്ടായതോടെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. വളരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.













Discussion about this post