സിനിമാ വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസുമായി സംവിധായകൻ അൽഫോൺ പുത്രൻ. പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ അൽഫോൺ പുത്രന് നേരെ വിമർശനങ്ങൾ ശക്തമായിരുന്നു. പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയരാനായില്ല. കടുത്ത പരിഹാസത്തെ തുടർന്ന് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം തൻറെ ചിത്രം ഒഴിവാക്കിയ അദ്ദേഹം അന്നുവരെയുള്ള ഇൻസ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് അൽഫോൺസ് പുത്രൻ വീണ്ടും തിരിച്ചെത്തിയത്.
ചലച്ചിത്ര വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു എക്സർസൈസാണ് സംവിധായകൻ പങ്കുവെച്ചത്. എക്സ്ട്രീം ലോംഗ് ഷോട്ട്, ലോംഗ് ഷഓട്ട്, ഫുൾ ഷോട്ട്, സിലല ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസപ്പ് ഷോട്ട്, ക്ലോസപ്പ് ഷോട്ട്, എക്സ്ട്രീം ക്ലോസപ്പ് ഷോട്ട് എന്നീ എട്ട് ഷോട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. അഭിനയത്തിലും എഡിറ്റിംഗിലും ഛായാഗ്രഹണത്തിലും താത്പര്യമുള്ളവർ ഇത് റീൽ വീഡിയോകളിൽ പരീക്ഷിക്കാനും പറയുന്നുണ്ട്.
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഇനിമേൽ താൻ ആരംഭം എന്ന ഡയലോഗും പങ്കുവെച്ചിട്ടുണ്ട്. ” ചലച്ചിത്ര വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫിലിംമേക്കിംഗിനെക്കുറിച്ചുള്ള തന്റെ ആദ്യ ക്ലാസാണിത്. ഇത് പരീക്ഷിക്കുന്ന ആർക്കും തനിക്ക് അയച്ച് തരാവുന്നതാണ്. ഇഷ്ടപ്പെട്ടാൽ ഞാൻ മറുപടി നൽകുകയോ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും” അൽഫോൺസ് പുത്രൻ കുറിച്ചു.
Discussion about this post