മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി നേതാവിന്റെ രാജി. നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തൊറാട്ട് ആണ് പാർട്ടി സ്ഥാനം രാജിവച്ചത്. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മില്ലാകാർജ്ജുൻ ഖാർഗെയ്ക്ക് കൈമാറി.
രാവിലെയോടെയായിരുന്നു അദ്ദേഹം രാജി സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാന പട്ടോലിന്റെ പീഡനത്തെ തുടർന്നാണ് തീരുമാനമെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. പട്ടോലുമായി ഇനിയും തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്റെ പീഡനങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു തൊറാട്ടിന്റെ രാജിക്കത്ത്.
മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നതായി തൊറാട്ടിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് പാർട്ടിയ്ക്കുള്ളിൽ നിന്നും വലിയ വിവേചനവും നിസഹകരണവുമാണ് നേരിടേണ്ടിവന്നത്. ഇതിന് പുറമേ അദ്ധ്യക്ഷന്റെ ഭാഗത്തു നിന്നും നിരവധി പ്രശ്‌നങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജി. അതേസമയം തൊറാട്ടിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്.
Discussion about this post