തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടർമാർ അറിയിച്ചു
ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഇന്ന് രാവിലെയോടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദർശന ശേഷം മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു.
അതേസമയം ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. നാളെ വൈകുന്നേരം എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
Discussion about this post