ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി. സിപിഎം ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി.
സുരേന്ദ്രൻ, മനു ആന്റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ആർ ബോസിനും കെ സുരേഷ് ബാബുവിനും പരസ്യ ശാസനയും നൽകി. സത്കാരത്തിൽ നേതാക്കൾക്ക് മദ്യം വിളമ്പിയതിനാണ് സുരേഷ് ബാബുവിനെതിരായ നടപടി.
ജനുവരി 22നായിരുന്നു മദ്യപിച്ച ശേഷം നേതാക്കൾ നടുറോഡിൽ പരസ്യമായി ഏറ്റുമുട്ടിയത്. സുരേഷ് ബാബുവിന്റെ വിവാഹ വാർഷികത്തിന് ഒത്തു കൂടിയ നേതാക്കൾ മദ്യപിച്ച് റോഡിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു.
Discussion about this post