മൊഗഡിഷു: സൊാമാലിയയില് ഹോട്ടലിന് നേരെ വെടിവെപ്പും സ്ഫോടനവും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചതായും 13ലെറെപ്പേര്ക്ക് പരിക്കേറ്റതായും സൊമാലി പോലീസ് ക്യാപ്റ്റന്‍ മുതാഫ് അബ്ദി സെയ്ദ് പറഞ്ഞു.
സ്ഫോടനത്തില്‍ ഹോട്ടലിന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സഹാഫി ഹോട്ടലിലേയ്ക്ക് ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് അരികിലാണ് സ്ഫോടനം ഉണ്ടായ ഹോട്ടല്‍.സ്ഫോടനത്തിനു ശേഷം രൂക്ഷമായ വെടിവെപ്പ് ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മൊഗഡിഷുവില് നിരവധി ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘടനയായ അല്‍ ഷബാബ് തന്നെയാണ് ഈ ചാവേര്‍ ആക്രമണത്തിനും പിറകിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Discussion about this post