കൊല്ലം: കൊല്ലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായ വയോധികൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാറാണ് പുത്തൂരിൽ സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മ്മഹത്യ ചെയ്തത്. 68 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12.00 മണിക്ക് ശേഷമായിരുന്നു ആത്മഹത്യ എന്നാണ് സൂചന. സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് വിജയകുമാർ താമസിച്ചിരുന്നത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടുകാർ മൃതദേഹം കണ്ടത്. ദീർഘനാളായി ഇയാൾ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന് ഇതിൽ സൂചനയുണ്ട് എന്നാണ് റിപ്പോർട്ട്.
Discussion about this post