ആലപ്പുഴ: അമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങി ഒളിച്ചിരുന്ന പതിനാലുകാരൻ പരിഭ്രാന്തിയിലാക്കിയത് ഒരു നാടിനെ മുഴുവൻ. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് സംഭവം. അമ്മ വഴക്ക് പറഞ്ഞിനെ തുടർന്ന് വീടിന് പുറത്തേക്കിറങ്ങിയ കുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ വീട്ടുകാർ ഭയന്നു.
കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും വീട്ടുകാരും പോലീസും ഒന്നടങ്കം തിരച്ചിൽ നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് കുട്ടി വീട്ടിലേക്ക് തിരിച്ച് നടന്നുവരുന്നത്.
അമ്മയോട് പിണങ്ങി വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. ഉച്ച ആയതോടെ വിശപ്പും ദാഹവും സഹിക്കാനാവാതെ വന്നതോടെ കുട്ടി അമ്മയെ തേടി തിരിച്ച് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഹരിപ്പാട് പോലീസ് കുട്ടിയെ കോടതിയിൽ ഹാജരാക്കി. ശേഷം പതിനാലുകാരനെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
Discussion about this post