ജയ്പൂർ: താര രാജാവ് മോഹൻലാലിനൊപ്പം നൃത്തം ചെയ്ത് ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ. ഇതിന്റെ വീഡിയോ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ജയ്പൂരിൽ നടന്ന ഒരു വിവാഹ പരിപാടിയിൽ ആയിരുന്നു ഇരുവരുടെയും നൃത്തം. ധോളിന്റെ താളത്തിനൊത്ത് ഭാർഗ്ര നൃത്തത്തിനായിരുന്നു ഇരുവരും ചേർന്ന് ചുവടുവെച്ചത്. തലപ്പാവുൾപ്പെടെ ധരിച്ച് പരമ്പരാഗത സെറിമോണിയൽ വസ്ത്രങ്ങളിലായിരുന്നു മോഹൻലാലും അക്ഷയ് കുമാറും ചടങ്ങിൽ പങ്കെടുത്തത്.
16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം അക്ഷയ്കുമാർ മോഹൻലാലിനെ വാരിപ്പുണർന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നതായി കാണാം. ആണ് അക്ഷയ് കുമാർ ട്വിറ്ററിൽ പങ്കുച്ചത്. മോഹൻലാലിനൊപ്പം നൃത്തം ചവിട്ടിയ ഈ നിമിഷം ഒരിക്കലും മറക്കില്ലെന്ന് അക്ഷയ്കുമാർ വീഡിയോയ്‌ക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. വളരെ സന്തോഷം തോന്നിയ നിമിഷമാണെന്നും ട്വീറ്റ് ചെയ്തു. ഇരുവരും ചേർന്നുള്ള നൃത്തത്തിന്റെ വീഡിയോ മോഹൻലാലും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
https://twitter.com/i/status/1623904179952693248
Discussion about this post