താനെ: ഓൺലൈൻ വഴി പണമടക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകുന്ന പെൺവാണിഭ സംഘത്തെ കുടുക്കി മുംബൈ പോലീസ്. മൊബൈൽ പേയ്മെന്റ് സേവനങ്ങൾ വഴി പണമടയ്ക്കുന്നവർക്ക് ഹോട്ടൽ മുറികൾ ബുക്ക് ചെയ്ത് സ്ത്രീകളെ ഓട്ടോറിക്ഷകളിൽ എത്തിച്ച് നൽകുകയായിരുന്നു സംഘത്തിന്റെ രീതി. സംഘത്തിൽ പെട്ട ഓട്ടോറിക്ഷാ തൊഴിലാളികളെയാണ് പോലീസ് പിടികൂടിയത്. ഒളിവിൽ പോയ മറ്റ് സംഘാംഗങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
സംഘത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ, ഇടപാടുകാരെന്ന വ്യാജേന ഇവരെ ഫോണിൽ ബന്ധപ്പെട്ടു. രണ്ട് സ്ത്രീകളുമായി ഹോട്ടലിലെത്തിയ ഓട്ടോ ഡ്രൈവറെ പോലീസുകാർ പിടികൂടി. ഇയാൾക്കൊപ്പം വന്ന സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ഓട്ടോ റിക്ഷകൾ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post