ഇടുക്കി: പൊറോട്ട കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായ പെൺകുട്ടി മരിച്ചു. വാഴത്തോപ്പ് വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻ മരിയ (16) ആണ് മരിച്ചത്.
ഗോതമ്പ്, മൈദ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചപ്പോൾ മുൻപും കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തയിടെ രോഗം ഭേദപ്പെട്ടു എന്ന വിശ്വാസത്തിൽ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് തുടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് പൊറോട്ട കഴിച്ച ശേഷം കുട്ടിക്ക് അസ്വസ്ഥത ഉണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിന് ശേഷം ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നയൻ മരിയ.
Discussion about this post