കൊച്ചി : വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മദ്രസ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. 5 കേസുകളിലായി 169 വർഷം തടവും 6.4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ആലുവ ഏലൂർ ആട്ടച്ചിറ വീട്ടിൽ വിഎം യൂസഫിനെയാണ് വിവിധ കോടതികൾ ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ പത്ത് വർഷം തടവായിരിക്കും ലഭിക്കുക. 2019 ൽ മാത്രം 11 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
തലയോലപ്പറമ്പ് എസ്എച്ച്ഒ ആയിരുന്ന ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എന്നാൽ ആറ് കേസുകളിൽ അതിജീവിതയോ സാക്ഷികളോ ഹാജരായിരുന്നില്ല.
Discussion about this post