റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. നാരാണയൺപൂർ സ്വദേശി സാഗർ സാഹുവാണ് കൊല്ലപ്പെട്ടത്. ബിജെപി നാരായൺപൂർ ജില്ലാ ഉപാദ്ധ്യക്ഷനാണ് സാഹു.
ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ബെക്കിൽ എത്തിയ രണ്ടംഗ സംഘമായിരുന്നു കൊലപ്പെടുത്തിയത്. രാത്രി ജോലി കഴിഞ്ഞ് എത്തിയ ശേഷം വീട്ടിൽ ടി.വി കണ്ടിരിക്കുകയായിരുന്നു സാഹു. ഇതിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമികൾ അദ്ദേഹത്തിന് നേരെ വീട്ടുകാർ നോക്കി നിൽക്കെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് അദ്ദേഹം വീണതോടെ അക്രമി സംഘം ബൈക്കിൽ കടന്നു കളഞ്ഞു.
കുടുംബത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഛോട്ടെദോംഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. സാഹുവിന്റെ കൊലപാതകത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറയിച്ചു.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു.
ബിജെപി ഉസൂർ മണ്ഡലം അദ്ധ്യക്ഷൻ നീലകാന്ത് ലേക്കറിനെയാണ് കമ്യൂണിസ്റ്റ് ഭീകരർ വെട്ടിക്കൊന്നത്. ഇതിൽ പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടാകുന്നത്.
Discussion about this post