ന്യൂഡൽഹി: കശ്മീരിൽ നിന്നും പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡുകൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയവർ പിടിയിൽ. യുവതി ഉൾപ്പെടെ ജമ്മു കശ്മീർ സ്വദേശികളായ ആറ് പേരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും പിരിച്ച പണവും പിടിച്ചെടുത്തു.
വടക്ക്- കിഴക്കൻ ഡൽഹിയിലെ കരള ഗ്രാമത്തിലായിരുന്നു സംഭവം. ഇവിടുത്തെ വീടുകൾ തോറും കയറി കശ്മീരി പണ്ഡിറ്റുകൾക്കായുള്ള ധന സമാഹരണം പേരിൽ പണം പിരിക്കുകയായിരുന്നു. ആയിരവും രണ്ടായിരവും രൂപയായിരുന്നു ഇവർ പിരിച്ചത്. എന്നാൽ സംഭവത്തിൽ പ്രദേശവാസികളായ ചിലർക്ക് സംശയം തോന്നി. ഇതോടെ ഇവരുടെ സംഘത്തിലെ രണ്ട് പേരെ ചോദ്യം ചെയ്യുകയായിരുന്നു.
തിരിച്ചറിയൽ രേഖകൾ നൽകാൻ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ ഇവർ വിസമ്മതിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികളുടെ സംശയം ബലപ്പെട്ടു. ഇതേ തുടർന്ന് ആറ് പേരെയും പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും നാഷണൽ സ്റ്റുഡന്റ് ക്യാമ്പിന്റെ സ്ലിപ്പുകളും ഇവർ പിടിച്ചെടുത്തു. ഇതോടെ പണം കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടിയുള്ളതല്ലെന്ന് വ്യക്തമായി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്തിന് വേണ്ടിയാണ് ഇവർ പണം പിരിച്ചത് എന്ന കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Discussion about this post