മലപ്പുറം : ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി സഫ്‌വാന(23) ആണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്വാനയുടെ പിതാവ് പറഞ്ഞു.
ഒന്നര വയസുളള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചെന്ന് പറഞ്ഞ് പോലും ഇയാൾ മകളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. മകളുടെ മരണത്തിന് കാരണം അവളുടെ ഭർത്താവും അമ്മായി അമ്മയുമാണെന്ന് കുടുംബം ആരോപിച്ചു.
Discussion about this post