തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.നിംസ് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിൻറെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്.
എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെത്തിക്കുന്നത്. ബംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള ചാർട്ടേഡ് വിമാനം എഐസിസി ഇന്നലെ തന്നെ ഏർപ്പാടാക്കിയിരുന്നു.കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.
അതേസമയം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആകുലത ഉണ്ടെന്നും, ഈ വിഷയത്തിൽ ദു:ഖപുർണമായ ക്യാമ്പയിൻ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നിരുന്നുവെന്നും അതിന്റെ ഭാഗമായി ആണ് ന്യൂമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Discussion about this post