തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി.മനോജ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വി.മുരളീധരന്റെ വീട്ടിൽ ഉണ്ടായത് മോഷണ ശ്രമമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. കല്ല് കൊണ്ട് ജനാലയുടെ ചില്ല് ഇടിച്ചു തകർക്കാനും കമ്പികൾ മുറിച്ച് മാറ്റാനും വാതിൽ തള്ളിത്തുറക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുറ്റത്തും വീടിന്റെ ചുറ്റിലുമെല്ലാം കാൽപ്പാടുകളും ചോരത്തുള്ളികളും ഉണ്ട്.
ജനൽച്ചില്ല് തകർക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റതിനാൽ മോഷണശ്രമം ഉപേക്ഷിച്ചതാകാമെന്നും പോലീസ് പറയുന്നു. പ്രദേശത്തെ മറ്റ് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയെല്ലാം സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
Discussion about this post