എഞ്ചിൻ തകരാറിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സ്‌കോട്ട്ലൻഡിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഈ വിമാനത്തിന്റെ ചിറകിൽ നിന്ന് തീ ഉയരുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളം വയ്ക്കുന്നതും കേൾക്കാം. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തകരാർ ഉണ്ടായിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ടേക്ക് ഓഫിലും ലാൻഡിംഗിലും അസാധാരണ ശബ്ദമാണ് എഞ്ചിനിൽ നിന്ന് ഉണ്ടായതെന്ന് വിമാനത്തിനുള്ളിലെ യാത്രക്കാരിയായ ലോറ പെറ്റിഗ്രൂവ് പറഞ്ഞു. വിമാനം ഉയർന്നപ്പോൾ തന്നെ അസാധാരണമായ എന്തോ ഒന്ന് അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുകയാണെന്ന അറിയിപ്പ് വന്നത്. വിമാനം താഴെ എത്തിയപ്പോൾ തന്നെ ഫയർ ട്രക്കുകളും അഗ്നിശമന സേനാംഗങ്ങളും ഞങ്ങളുടെ നേരെ പാഞ്ഞടുക്കുന്നതാണ് കണ്ടത്.
INCIDENT: Delta #DL209 Edinburgh to New York/JFK (Boeing 767-300ER N197DN) diverted to Glasgow/Prestwick earlier today after suffering a starboard engine issue shortly after take-off.https://t.co/5CjRNePMT6https://t.co/JEmi5BCTPP pic.twitter.com/EQvEhMiwhI
— Airport Webcams (@AirportWebcams) February 10, 2023
സാധനങ്ങൾ ഒന്നും എടുക്കാതെ എത്രയും വേഗം പുറത്തിറങ്ങാനായിരുന്നു നിർദ്ദേശം. ടെർമിനലിന് ഉളളിൽ കയറുന്നത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും” ലോറ പറയുന്നു.
Discussion about this post