കൊല്ലം: പരവൂരിൽ കുഞ്ഞുമായി യുവതി തീവണ്ടിയ്ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. ഒഴുക്കുപാറ സ്വദേശി ശ്രീലക്ഷ്മിയാണ് ഒരു വയസ്സുള്ള കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്‌സ്പ്രസ് കടന്നു പോകുന്നതിനിടെ യുവതി കുഞ്ഞുമായി തീവണ്ടിയ്ക്ക് മുൻപിലേക്ക് എടുത്ത് ചാടുകയായിരുന്നു.
ലോക്കോ പൈലറ്റാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Discussion about this post