തിരുവനന്തപുരം : തിരുവനന്തപുരം പറിഞ്ഞാറേക്കോട്ടയ്ക്കകത്തെ വൃത്തിഹീനമായ പൈതൃക നടപ്പാതയുടെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീകണ്ഠകുമാർ പിള്ളയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൈതൃക നടപ്പാതയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത്. ചപ്പുചവറുകളും മാലിന്യങ്ങളും തള്ളി വൃത്തിഹീനമായ നടപ്പാതയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
“തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയ്ക്കകത്തെ പൈതൃക നടപ്പാത. നമ്മുടെ പൈതൃകം ഇത്രമേൽ സുന്ദരമായി പരിരക്ഷിച്ചിരിക്കുന്ന പുരാവസ്തു വകുപ്പിനും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും പ്രാദേശിക റസിഡൻസ് അസോസിയേഷനും സാദരവണക്കം ” എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കോടികൾ മുടക്കിയാണ് ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് പൈതൃക കേന്ദ്രങ്ങൾ സ്ഥാപിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് മാത്രം 450 കോടിയുടെ പൈതൃക വികസനം നടപ്പിലാക്കുന്നതായി അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടേയും അനാസ്ഥയും പിടിപ്പുകേടും കാരണം കോടികൾ മുടക്കിയ പൈതൃക കേന്ദ്രങ്ങൾ അനാഥമായി നശിക്കുകയാണ്.
Discussion about this post