തിരുവനന്തപുരം: മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ.
സർപ്പദോഷം മാറ്റി നൽകാമെന്ന വ്യാജേനയാണ് ഇയാൾ പീഡിപ്പിച്ചത്. വെള്ളറട സ്വദേശിയായ പെൺകുട്ടിയെ പ്രതിയുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികാതിക്രമം. തേക്കുപാറ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി പ്രതി ബന്ധം സ്ഥാപിക്കുകയായിരുന്നു.
തുടർന്ന് കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷം മൂലമാണെന്ന് വിശ്വസിപ്പിച്ചു. ഇത് മാറ്റിത്തരാമെന്ന് പറഞ്ഞ് താമസസ്ഥലത്തെക്ക് എത്തിക്കുകയായിരുന്നു.
ലൈംഗിക അതിക്രമങ്ങൾക്കിടെ പെൺകുട്ടി മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു.












