തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിൽ. മൂന്ന് ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി. ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും.
സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴ കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇഡി ചോദ്യം ചെയ്തത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
Discussion about this post