ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പാകിസ്താനിൽ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി 16 മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ വീതം വർദ്ധിപ്പിക്കാൻ പാക് സർക്കാർ തീരുമാനിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ ഗണ്യമായ കുറവ് വന്നില്ലെങ്കിൽ, അധികം വൈകാതെ പാകിസ്താനിൽ പെട്രോൾ വില 300 കടക്കും എന്നാണ് സൂചന. 32 രൂപ വീതം വർദ്ധിച്ചാൽ പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 282 രൂപയും ഡീസലിന് 262.80 രൂപയുമാകും. പെട്രോൾ വിലയിൽ 12.8 ശതമാനത്തിന്റെയും ഡീസൽ വിലയിൽ 12.5 ശതമാനത്തിന്റെയും വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാകിസ്താനിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. ഒരു ലിറ്റർ പാലിന് 210 രൂപയും ഒരു കിലോ ഇറച്ചിക്ക് 800 രൂപയുമാണ് പാകിസ്താനിലെ നിലവിലെ വില.
Discussion about this post