കശ്മീർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ സെയ്ദ്‌പോര മേഖലയിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
കുപ്‌വാര പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇവിടെ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.
Discussion about this post