മോസ്കോ: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് വിവസ്ത്രയായി പ്രതിഷേധിച്ച് യാത്രക്കാരി. 49 വയസ്സുകാരിയായ അൻഷലീക്ക മോസ്ക്വിറ്റ്നയാണ് സകലരുടെയും മുന്നിൽ വെച്ച് മേൽക്കുപ്പായം ഊരിയെറിഞ്ഞ ശേഷം ബഹളമുണ്ടാക്കിയത്. തടയാൻ ശ്രമിച്ച വിമാന ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞ ഇവർ, തന്നെ കൊന്നാലും താൻ പുകവലിക്കുമെന്നും വെല്ലുവിളിച്ചു.
സ്റ്റാവ്രോപോളിൽ നിന്നും മോസ്കോയിലേക്ക് പോയ റഷ്യയുടെ ഏയ്രോഫ്ലോട്ട് വിമാനത്തിലായിരുന്നു ഇവരുടെ കോലാഹലം. അക്രമാസക്തയായ മോസ്ക്വിറ്റ്നയെ ഒടുവിൽ ജീവനക്കാർ ചേർന്ന് ബലം പ്രയോഗിച്ച് കൈകൾ ബന്ധിച്ച് നിയന്ത്രണത്തിലാക്കി. വിമാനം മോസ്കോയിൽ ഇറങ്ങിയ ഉടൻ ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.
മദ്യലഹരിയിലായിരുന്നു ഇവർ ബഹളമുണ്ടാക്കിയത് എന്നാണ് വിവരം. ശുചിമുറിയിലിരുന്ന് പുക വലിച്ച ഇവരെ ജീവനക്കാർ കയ്യോടെ പിടികൂടുകയായിരുന്നു. ബഹളത്തിനിടെ ഒരു ബിസിനസ് ക്ലാസ് യാത്രക്കാരനെ മോസ്ക്വിറ്റ്ന കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
Striptease of a passenger of the flight "Aeroflot" Stavropol – Moscow.
The woman smoked in the toilet, undressed and started to get into the pilots shouting that everyone would die. Then she bit the stewardess and spent the rest of the flight handcuffed. pic.twitter.com/DvEyUtp8OX— PLANES OF LEGEND ✈️ (@PlanesOfLegend) February 14, 2023
Discussion about this post