പത്തനംതിട്ട: കോളോജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥിനികൾ ചികിത്സ തേടി. മൗണ്ട് സിയോൺ ലോ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം.
ഇന്നലെ രാത്രിയോടെയായിരുന്നു ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമായതോടെ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി.
13 പെൺകുട്ടികളാണ് ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ഹോസ്റ്റിലിലേക്ക് തന്നെ മടങ്ങി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഇതിന് മുൻപും ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേ തുടർന്ന് ഇവർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.
Discussion about this post