കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണക്കടത്ത്. ബെൽറ്റിന്റെ ബക്കിൾ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടികൂടിയത്. തൃശൂർ സ്വദേശി നിഷാദിന്റെ കയ്യിൽ നിന്നാണ് സ്വർണം പിടികൂടിയത്. 20 ലക്ഷം രൂപ വിലവരുന്ന 407 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കസ്റ്റംസ് ഇന്റലിജൻസാണ് പിടിയിലായത്. ഇയാളിൽ നിന്ന് സ്വർണത്തിന്റെ ബെൽറ്റ് ബക്കിളും ക്രൂഡ് ചെയിനും കണ്ടെത്തി. ഗ്രീൻ ചാനൽ വഴിയാണ് നിഷാദ് എത്തിയത്.
ബെൽറ്റിന്റെ യഥാർത്ഥ ബക്കിൾ നീക്കം ചെയ്ത് സ്വർണ ബക്കിൾ ഉറപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി ഇതിന് മുകളിൽ കറുത്ത നിറവും പൂശി. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
Discussion about this post