ടെൽ അവീവ് : ഇറാനിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിജാബ് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരിപാടിക്കിടെയാണ് യുവതി കഴുത്തിൽ നിന്ന് ഹിജാബ് വലിച്ചെറിയുന്നത്. അതേസമയം ഹിജാബ് തെറ്റായി ധരിച്ചതിന് ടെഹ്റാൻ നാഷണൽ കൗൺസിൽ ഫോർ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗിന്റെ വാർഷിക സമ്മേളനത്തിൽ നിന്ന് യുവതിയെ പുറത്താക്കിയെന്നും റിപ്പോർട്ടുണ്ട് .
ടെഹ്റാൻ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് ഓർഗനൈസേഷന്റെ വാർഷിക യോഗത്തിനിടെയാണ് സംഭവം. സെയ്‌നാബ് കാസെമ്പൂർ എന്ന സ്ത്രീയെ ആണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അവർ ശിരോവസ്ത്രം ധരിച്ചത് ഡയറക്ടർ ബോർഡിന് ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ചാണ് നടപടി. സൈനാബിനെ ബോർഡ് അംഗമായി അംഗീകരിക്കാൻ ഡയറക്ടർ ബോർഡ് വിസമ്മതിച്ചു. ഇതിൽ രോഷാകുലയായ സൈനാബ് തന്റെ ഹിജാബ് അഴിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് എറിയുകയായിരുന്നു.
https://twitter.com/AlinejadMasih/status/1626579670111236097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1626579670111236097%7Ctwgr%5E6a699669e80432b34f4067121684ec2c12ec4081%7Ctwcon%5Es1_&ref_url=https%3A%2F%2Fd-11039572664206796422.ampproject.net%2F2301261900000%2Fframe.html
സൈനാബ് ആളുകൾക്ക് മുന്നിൽ നിന്ന് ചെറിയ പ്രസംഗം നടത്തുന്നതും വൈറലായ വീഡിയോയിൽ കാണാം. ‘ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ പിരിച്ചുവിടുന്ന ഒരു കമ്പനിയെ ഞാൻ അംഗീകരിക്കുന്നില്ല,’ സൈനാബ് പറഞ്ഞു. പറഞ്ഞു തീരും മുൻപേ സൈനാബിന്റെ മൈക്കും ഓഫ് ആക്കി.
വേദിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സൈനാബ് ഹിജാബ് അഴിച്ചുമാറ്റിയ രീതിയെ പിന്തുണച്ച് സദസ്സ് കൈയടിച്ചു. ഇറാനിലെ സ്ത്രീകൾ ഹിജാബിനെതിരെ വളരെക്കാലമായി പ്രതിഷേധം നടത്തുന്നുണ്ട് . ഹിജാബ് ധരിച്ചതിന് അറസ്റ്റിലായ മഹ്സ അമിനി എന്ന 22കാരി സദാചാര പോലീസിന്റെ ക്രൂര മർദ്ദനത്തിൽ രിച്ചതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.
Discussion about this post