പത്തനംതിട്ട: പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ചെട്ടിക്കുള സ്വദേശിയായ എബിൻ കണിമങ്കലം സ്വദേശികളായ മെറിൻ,മെസിൻ എന്നിവരാണ് ഒഴിക്കിൽപ്പെട്ടത്.
ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം. മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും. കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്നുള്ള സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post