ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയുളള പ്രതിഷേധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും പ്രസിദ്ധ നടനും സംവിധായകനുമായ കമല്ഹാസന്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന് അനുകൂലിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കനലഹാസന്റെ പ്രതികരണം. ഓരോ മേഖലയിലും മികവിനാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. ആ മോഖലയിലുടെ തന്നെയാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും കമല്ഹാസന് പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും അവാര്‍ഡ് തിരിച്ചു നല്കിയവരോട് ബഹുമാനമുണ്ടെന്നും അന്‍പതാം പിറന്നാളില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് അഭിപ്രായപ്പെട്ടിരുന്നു.
തനിക്ക് ലഭിച്ച ദേശീയ പുരസ്കാരം തിരിച്ചു നല്‍കില്ലെന്ന് നടി വിദ്യാ ബാലനും വ്യക്തമാക്കിയിരുന്നു. തനിക്ക് രാജ്യം നല്കിയ ആദരമാണ് പുരസ്കാരം, അല്ലാതെ ഗവണ്മെന്റല്ല പുരസ്കാരം നല്‍കിയതെന്നും വിദ്യാ ബാലനും പറഞ്ഞു.ചലച്ചിത്ര പ്രവര്‍ത്തകരായ ദിബാകര്‍ ബാനര്‍ജിയും ആനന്ദ് പട്വര്‍ധനും രാകേഷ് ശര്‍മ്മയും ഉള്‍പ്പെടെ പത്ത് സംവിധായകര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു.
എഴുത്തുകാരുടെ സമാനരീതിയിലുള്ള പ്രതിഷേധ മാര്‍ഗം പിന്തുടര്ന്നായിരുന്നു സംവിധായകരുടെ പ്രഖ്യാപനം.
Discussion about this post