ഷാര്‍ജ: പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ ഷാര്‍ജയില്‍ നടന്ന മൂന്നാമത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായശേഷമാണ് പ്രഖ്യാപനം. വാര്‍ത്താസമ്മേളനത്തില്‍ കുടുംബത്തിനും സഹകളിക്കാര്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡിനും അദ്ദേഹം നന്ദി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കാനാണ് തീരുമാനം.
ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനായി കളമൊഴിയേണ്ട മികച്ച സമയം ഇതാണ്. പാകിസ്ഥാന് വേണ്ടി കളിക്കാന്‍ നിരവധി മികച്ച ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും മാലിക്ക് പറഞ്ഞു. മോശം ഫോമല്ല കളിമതിയാക്കാന്‍ പ്രേരിപ്പിച്ചതെന്നും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2019 ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും മാലിക്ക് പറയുന്നു.
ഇംഗ്ലണ്ടിനെതിരായ ടൂര്‍ണമെന്റിലൂടെ അഞ്ച് കൊല്ലത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഷൊയ്ബ് മാലിക്ക്, ആദ്യടെസ്റ്റില്‍ തന്റെ കരിയറിലെ മികച്ച വ്യക്തിഗത നേട്ടമായ 245 റണ്‍സ് നേടിയിരുന്നു.
Discussion about this post